കോഴിക്കോട്: പുറക്കാട് അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് മരിച്ചത്. 2022 സെപ്തംബർ 25 ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
നാല് പേർക്ക് സഞ്ചരിക്കാവുന്ന ഫൈബർ തോണി മറിഞ്ഞാണ് അപകടം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദരും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി രാത്രിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി



