റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭർത്താവ് വിദേശത്ത് നിന്നു നാട്ടിൽ എത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ

September 22, 2022 - 8:13 am

കൊല്ലം : ∙ വിദേശത്ത് നിന്നു നാട്ടിൽ എത്തിയ ഭർത്താവ് കണ്ടത് ഭാര്യ വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ . ‍അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ളയെയാണ് (25) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 സെപ്തംബർ 20ന് രാവിലെ 11 നാണ് കിഷോർ കുവൈത്തിൽ നിന്നു നാട്ടിൽ എത്തിയത്. വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. വാതിൽ തുറക്കുന്നില്ല എന്ന് അറിയിച്ചു കിഷോർ ലക്ഷ്മിയുടെ അമ്മയെ വിളിച്ചു വരുത്തി. എൻജിനീയറിങ് ബിരുദധാരിയാണ് ലക്ഷ്മി . അടൂർ പഴകുളം വൈഷ്ണവത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകളാണ്.

അമ്മ എത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് വാതിൽ ചവിട്ടി തുറന്നപ്പോൾ ലക്ഷ്മി മരിച്ച നിലയിൽ ആയിരുന്നു. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഒരു മാസം കഴിഞ്ഞപ്പോൾ കിഷോർ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങി. അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി, കിഷോർ വരുന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.മൃതദേഹം ചടയമംഗലം പൊലീസ് എത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

കൊട്ടാരക്കര തഹസിൽദാർ വിജയകുമാറിന്റെ സാന്നിധ്യത്തിൽ ചടയമംഗലം പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ഇന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ചടയമംഗലം ഇൻസ്പെക്ടർ വി.ബിജു, എസ്ഐ: പ്രിയ എന്നിവരാണ് അന്വേഷണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *