റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചു; ബി.ജെ.പിയുടെ എതിരാളി ആം ആദ്മിയെന്ന് കെജ്രിവാള്‍

September 14, 2022 - 11:07 am

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചെന്നും ബി.ജെ.പിയുടെ എതിരാളി ആം ആദ്മി പാര്‍ട്ടി മാത്രമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദ്വിദിന സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ കെജ്രിവാള്‍, ശുചീകരണത്തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പാപ്പരാണെങ്കിലും ഗുജറാത്തില്‍ പരസ്യത്തിനായി അവര്‍ കോടികള്‍ ചെലവഴിക്കുകയാണെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അവസാനിച്ചു, അവരുടെ ചോദ്യങ്ങള്‍ എടുക്കുന്നത് നിര്‍ത്തുക. ആളുകള്‍ക്ക് ഇക്കാര്യം വ്യക്തമാണ്. അവരുടെ ചോദ്യങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി. ഭരണം വരരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടമല്ല. സംസ്ഥാനത്ത് ബി.ജെ.പിക്കുള്ള ഏക ബദല്‍ തങ്ങള്‍ മാത്രമാണെന്നും കോണ്‍ഗ്രസിന് വോട്ട് പാഴാക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *