ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : ആനക്കൊമ്പ് കൈവശം വെച്ച കേസ് പിൻവലിക്കണമെന്നാവശ്യപെട്ട് നടൻ മോഹന്‍ലാല്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരായാണ്, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2012ല്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും നാല് ആനക്കൊമ്പുകള്‍ പിടികൂടിയത്.തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയതെന്നും പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി, വസ്തുതകളും നിയമവശവും പരിശോധിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →