റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുന്നത് ചൈന ഉടന്‍ പുനരാരംഭിക്കും

August 23, 2022 - 8:29 pm

ബെയ്ജിങ്: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു വിസ നല്‍കുന്നത് ചൈന ഉടന്‍ പുനരാരംഭിക്കും. രണ്ട് വര്‍ഷം മുമ്പ് കോവിഡ് വ്യാപന കാലത്താണ് വിസ നല്‍കുന്നത് നിര്‍ത്തിവച്ചത്. ഇതേത്തുടര്‍ന്ന് 23,000 വിദ്യാര്‍ഥികള്‍ക്കാണ് ചൈനയില്‍ നിന്നു മടങ്ങേണ്ടിവന്നത്. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ കൗണ്‍സലര്‍ ജി റോങ്ങാണ് വിസ ഇളവുകള്‍ വരുമെന്ന് ട്വീറ്റ് ചെയ്തത്. വ്യവസായികള്‍ക്കും ചൈനയില്‍ ജോലിയുള്ളവര്‍ക്കും വൈകാതെ വിസ അനുവദിക്കും.വിദ്യാര്‍ഥികള്‍ക്കുള്ള എക്സ്1 – വിസയുടെ കാര്യത്തിലാകും ഉടന്‍ തീരുമാനമുണ്ടാകുക. പഠനത്തിന് അനുവദിക്കുന്ന ദീര്‍ഘകാലവിസയാണ് എക്സ്1. ശ്രീലങ്ക, പാകിസ്താന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു ദിവസങ്ങള്‍ക്കു മുമ്പ് വിസ അനുവദിച്ചിരുന്നു.തടസപ്പെട്ട പഠനം പുനരാരംഭിക്കാന്‍ ചൈനയിലേക്കു മടങ്ങുന്ന വിദ്യാര്‍ഥികള്‍ ക്യാമ്പസിലേക്കു പുനഃപ്രവേശനം അനുവദിക്കുന്ന സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പഠനം തുടങ്ങാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ ചൈനയിലെ സര്‍വകലാശാല നല്‍കുന്ന പ്രവേശന കത്താണ് നല്‍കേണ്ടത്.ആയിരത്തോളം വിദ്യാര്‍ഥികളാണു ചൈനയിലെ പഠനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ താല്‍പര്യം അറിയിച്ചിട്ടുള്ളത്. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. പക്ഷേ, ഇന്ത്യയില്‍ നിന്നു ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തത് വിദ്യര്‍ഥികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *