അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഐ.എച്ച്.ആര്‍.ഡി ഡിഗ്രി പ്രവേശനം

August 18, 2022 - 11:14 pm

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയ്ക്ക് കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045),  കുണ്ടറ (0474258086, 8547005066) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ഡിഗ്രി കോഴ്സുകളില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍  നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ആണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org യില്‍ ആഗസ്റ്റ് 16ന്  10 മണി മുതല്‍ സമര്‍പ്പിക്കാം.  അപേക്ഷയുടെ പകര്‍പ്പ്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി, എസ്.ടി 250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *