ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ

കൊച്ചി: ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജിയുമായി ഭരണപക്ഷ എം.എൽ.എമാരും തോമസ് ഐസക്കും. താൻ ചെയ്ത കുറ്റമെന്താണെന്ന് നോട്ടീസിൽ പോലും പറയാതെയാണ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. കിഫ്ബിയും താനും ഫെമ നിയമത്തിന്റെ എന്ത് ലംഘനമാണ് നടത്തിയതെന്നും തുടർ നടപടികൾ നിർത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടുണ്ട്.

ഇ.ഡിക്കെതിരേ മറ്റൊരു പൊതുതാൽപര്യ ഹർജി ഭരണപക്ഷ എം.എൽ.എമാരും ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. കെ.കെ ശൈലജ, ഇ.ചന്ദ്രശേഖരൻ, ഐ.ബി. സതീഷ്, എം.മുകേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹർജി നൽകിയത്. ഇ.ഡി. അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നും അധികാര പരിധി ലംഘിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കിഫ്ബി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഇനിയും വികസന പ്രവർത്തനങ്ങൾക്ക് പദ്ധതിയുണ്ട്. ഇതെല്ലാം തടസ്സപ്പെടുത്താനാണ് ഇ.ഡിയുടെ ശ്രമം. മാത്രമല്ല കിഫ്ബി സംബന്ധമായ രേഖകളെല്ലാം വിളിച്ച് വരുത്തുന്നു. ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കുകയും ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുകയും ചെയ്യുന്നു. വികസന പ്രവർത്തനം തടസ്സപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇ.ഡി. പ്രവർത്തിക്കുന്നത്. ഇ.ഡിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഹർജികളിലും നാളെ കോടതി പരിഗണിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →