തിരൂരിലെ ജ്വല്ലറിക്കുള്ളിൽ ഓടിക്കയറിയ കാട്ടുപന്നിയുടെ പരാക്രമം

തൃശൂർ: തിരൂർ ജ്വല്ലറിക്കുള്ളിൽ ഓടിക്കയറിയ കാട്ടുപന്നി ജ്വല്ലറിയുടെ ഗ്ലാസുകൾ തകർത്തു. തിരൂർ പള്ളിക്ക് സമീപത്തെ ജോസ് ജ്വല്ലറിക്കുള്ളിലാണ് പന്നി ഓടിക്കയറിയത്. ഗ്ലാസിന്റെ വാതിലും കൗണ്ടറിന്റെ ഗ്ലാസുകളും തകർന്നു. കാട്ടുപന്നി കടയിൽ പാഞ്ഞു നടന്ന് പരിഭ്രാന്തി പരത്തുകയായിരുന്നു.

2022 ഓഗസ്റ്റ് 10 ന് രാത്രി 7.15 ഓടെയാണ് സംഭവമുണ്ടായത്. കടയിലെ ജീവനക്കാരും കാൽനടയാത്രക്കാരും ബഹളം വച്ചതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങിയ പന്നി തിരക്കേറിയ റോഡിലൂടെ പാഞ്ഞു നടന്നത് ജനങ്ങളിൽ ഭീതിപരത്തി. ജ്വല്ലറി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു കാട്ടുപന്നി ഓടിവന്നത്. സ്വർണാഭരണങ്ങൾ വച്ചിരുന്ന ചില്ലുകൂടുകളിൽ ഇടിച്ചെങ്കിലും അവ തകർന്നില്ല. കാട്ടുപന്നി കടയിലുണ്ടായിരുന്ന ഫർണീച്ചറുകൾ ഇടിച്ചുതെറിപ്പിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം