മുംബൈ: പത്ര ചൗള്‍ ഭൂമി കുംഭകോണക്കേസില്‍ അറസ്റ്റിലായ ശിവസേന എം.പി. സഞ്ജയ് റാവുത്തിനെ ഈ മാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 31-നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റാവുത്തിനെ എട്ടാം തീയതി വരെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും മുംെബെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. വീട്ടില്‍നിന്നുള്ള ഭക്ഷണവും മരുന്നും ജയിലില്‍ അനുവദിക്കണമെന്ന സഞ്ജയ് റാവുത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍, കിടക്ക ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളുകയും ചെയ്തു.
സഞ്ജയ് റാവുത്ത് റിമാന്‍ഡില്‍
