ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ

കൊണ്ടോട്ടി : മലപ്പുറം കൊണ്ടോട്ടിയിൽ ഭാര്യയെ മർദ്ദിച്ച് കാഴ്ച ശക്തി തകരാറിലാക്കിയ ഭർത്താവ് ഫിറോസിനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സഫിയ എന്ന യുവതിയെ ശാരീരികമായും മാനസികമായും ഫിറോസ് പീഡിപ്പിക്കുമായിരുന്നു.

2022 ജൂലൈ പതിനഞ്ചിന് ചെറിയ കാരണങ്ങൾ പറഞ്ഞ് ഭർത്താവ് ഫിറോസ് ഖാൻ ബെൽറ്റ് കൊണ്ട് കണ്ണിനുൾപ്പെടെ ക്രൂരമായി അടിച്ചെന്ന് യുവതി പറയുന്നു. മർദനത്തെത്തുടർന്ന് കുഴഞ്ഞു വീണു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മർദനത്തിലാണ് പരിക്കേറ്റതെന്ന് ആരോടും പറയരുതെന്ന് ഭർത്താവും കുടുംബവും ഭീഷണിപ്പെടുത്തിയിരുന്നു.സമാന തരത്തിലുള്ള മർദനങ്ങൾ പതിവായിരുന്നെന്നും ഭാര്യ എന്ന പരിഗണനയോ സ്വാന്തന്ത്ര്യമോ ഇതുവരെ ലഭിച്ചില്ലെന്ന് സഫിയ പറയുന്നു.

നേരത്തെയും ഭർത്താവിന്റെ മർദനത്തെത്തുടർന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയിരുന്നെന്നും തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കുകയുമായിരുന്നെന്നും യുവതി പറഞ്ഞു.ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഭർത്താവിന്റെ മർദനം കുട്ടികളുടെ പഠനത്തെപ്പോലും ബാധിച്ചെന്ന് കുടുംബം പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →