റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്

August 3, 2022 - 8:02 pm

കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി.സിവിക് ചന്ദ്രനെതിരായ മറ്റൊരു ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍ കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിലില്‍ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാനാണ് അതിജീവിതയുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *