ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു

ജബല്‍പൂര്‍: മധ്യപ്രദേശില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു. മൂന്നുപേര്‍ക്ക് സാരമായി പരുക്കേറ്റു. ജബല്‍പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്.സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാ യൂനിറ്റുകള്‍ തീയണക്കാനുള്ള തീവ്രശ്രമത്തിലാണ്. ആശുപത്രിയിലെ രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനമെന്നും ആശുപത്രിയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും ജബല്‍പൂര്‍ സി എസ് പി. അഖിലേഷ് ഗൗറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ വെളിപ്പെടുത്തി.

Share
അഭിപ്രായം എഴുതാം