റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണം: ജില്ലാ കളക്ടര്‍

August 1, 2022 - 9:00 pm

ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അവലോകനം ചെയ്യുന്ന സുപ്രധാനമായ ജില്ലാ വികസന സമിതി യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് കര്‍ശന നിര്‍ദേശം നല്‍കി. വികസന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ സംബന്ധിച്ച മറുപടി റിപ്പോര്‍ട്ടും സമയബന്ധിതമായി സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ ഉദ്യാഗസ്ഥര്‍ വീഴ്ച വരുത്തരുതെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

പിന്നാക്ക വിഭാഗത്തിലെ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും

മുവാറ്റുപുഴ മാറാടി വില്ലേജിലെ മുതുക്കല്ല് പ്രദേശത്ത് ആദിവാസി കുടുംബത്തിലെ പെണ്‍കുട്ടിക്ക് നേരേ മണ്ണ് മാഫിയയുടെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കും. രണ്ടു ലക്ഷം രൂപയാണ് പട്ടികവര്‍ഗ വകുപ്പ് നഷ്ടപരിഹാരം നല്‍കുക. ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് കഴിഞ്ഞ യോഗത്തില്‍ വിഷയമുന്നയിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസ് സംബന്ധിച്ച പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ആദ്യ ഗഡുവായ 30% തുക പാസാക്കി. സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തുക പെണ്‍കുട്ടിക്ക് കൈമാറും. ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ അടുത്ത 30% തുകയും പ്രതിക്ക് ശിക്ഷ ലഭിച്ചാല്‍ ബാക്കിയുള്ള 40% തുകയും കൈമാറും. ഇതുസംബന്ധിച്ച് ജില്ലാതല വിജിലന്‍ഡസ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയാണ് തീരുമാനമെടുത്തതെന്ന് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *