ന്യൂഡൽഹി: 17 വയസ്സ് പൂർത്തിയായാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പേര് പട്ടികയിൽ ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാം. ഇതോടെ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങൾ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും, തിരഞ്ഞെടുപ്പ് കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.