കൊല്‍ക്കത്ത: ഇ.ഡിയുടെ കസ്റ്റഡിയില്‍ ലഭിച്ചപശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ശാരീരികാസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഉന്നതസ്വാധീനമുള്ള പ്രതിയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്.എസ്.കെ.എം. ആശുപത്രിയില്‍നിന്നു മറ്റൊരിടത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചു.തുടര്‍ന്ന്, ഹൈക്കോടതി നിര്‍ദേശപ്രകാരം അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ഒഡീഷയിലെ ഭുവനേശ്വറിലുള്ള എയിംസിലേക്കു മാറ്റി. അതേസമയം, പാര്‍ത്ഥയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ട തരം ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഭുവനേശ്വര്‍ എയിംസ് ഡയറക്ടര്‍ ഡോ. അശുതോഷ് ബിശ്വാസ് അറിയിച്ചു.
ഇ.ഡി. ഹര്‍ജി: മന്ത്രിയെ ഒഡീഷയിലേക്ക് മാറ്റി
