കൊല്‍ക്കത്ത: അറസ്റ്റിനുശേഷം പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി മൂന്നുതവണ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഇ.ഡിയുടെ അറസ്റ്റ് മെമ്മോയില്‍ പറയുന്നു. അറസ്റ്റിലായ വ്യക്തിക്ക് ബന്ധുവിനെയോ സുഹൃത്തിനെയോ വിളിക്കാനുള്ള അവസരം മുതലെടുത്താണ് പാര്‍ത്ഥ മുഖ്യമന്ത്രിയെ വിളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇക്കാര്യം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. പാര്‍ത്ഥയുടെ ഫോണ്‍ ഇ.ഡി. കസ്റ്റഡിയിലായിരിക്കേ അദ്ദേഹത്തിന് മുഖ്യമന്ത്രിയെ വിളിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി വക്താവ് ഫര്‍ഹാദ് ഹക്കിം ചൂണ്ടിക്കാട്ടി.
അറസ്റ്റിനുശേഷം പാര്‍ത്ഥ ചാറ്റര്‍ജി മൂന്നുതവണ മമതയെ വിളിച്ചു
