റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയില്‍ ഹീറോയായി ഡോങ്

July 25, 2022 - 10:12 am

ബെയ്ജിങ്: അഞ്ചാം നിലയില്‍ നിന്നു വീണ രണ്ടുവയസുകാരിയെ കരവലയത്തിലാക്കിയ യുവാവാണ് ഇപ്പോള്‍ ചൈനയിലെ താരം. മുപ്പത്തൊന്നുവയസുകാരനായ ഷെന്‍ ഡോങ്ങാണ് കുരുന്നുജീവനു രക്ഷകനായത്. കഴിഞ്ഞ ചൊവ്വാഴ്ച ഷെജിയാങ് പ്രവിശ്യയി-ലെ ടോങ് സിയാങ്ങില്‍ നടന്ന സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണു ഡോങ്ങിനു വീരപരിവേഷം കൈവന്നത്. അഞ്ചാം നിലയിലെ ജനാലയിലൂടെ കുട്ടി താഴേക്കു പതിക്കുമ്പോള്‍ ഡോങ് ഫോണ്‍ ചെയ്തു താഴത്തെ നടപ്പാതയിലുണ്ടായിരുന്നു. മൊെബെല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് ഓടിയെത്തിയ ഡോങ്ങിനെ സഹായിക്കാന്‍ ഒരുയുവതിയും പാഞ്ഞെത്തുന്നതു ദൃശ്യങ്ങളിലുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സ്റ്റീല്‍ റൂഫില്‍ തട്ടിത്തെറിച്ചെത്തിയ പെണ്‍കുട്ടിയെ ഡോങ് രണ്ടു കൈകളിലുമായി പിടിച്ചു. യുവതിയും രക്ഷാദൗത്യത്തില്‍ പങ്കാളിയായി. അതിനുശേഷം ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

പെണ്‍കുട്ടിയെ ഡോങ് പിടിച്ചില്ലായിരുന്നെങ്കില്‍ െടെല്‍സ് പാകിയ നടപ്പാതയിലേക്കു വീണ് ജീവനുതന്നെ ഭീഷണിയാകുമായിരുന്നു. കുട്ടിയുടെ കാലിനും നെഞ്ചിനും പരുക്കേറ്റെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെ വീഡിയോ ലോകം കണ്ടു. ”ഞങ്ങള്‍ക്കിടയിലെ ഹീറോ” എന്ന അടിക്കുറിപ്പോടെയാണ് വക്താവ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ ഒന്നും ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഷെന്‍ ഡോങ്ങിന്റെ പ്രതികരണം. കുട്ടി താഴേക്ക് പതിക്കുമ്പോള്‍ എന്റെ കൈകളെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. എങ്ങനെയും അവളെ രക്ഷിക്കുകമാത്രമായിരുന്നു ലക്ഷ്യം. താഴെ എത്തുംമുമ്പ് സ്റ്റീല്‍ റൂഫില്‍ തട്ടിയതുകൊണ്ടാണ് എനിക്കവളെ പിടിച്ചെടുക്കാന്‍ കഴിഞ്ഞത്- ഷെന്‍ ഡോങ്ങ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നരലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. ”സിനിമയില്‍ മാത്രമല്ല ലോകത്ത് യഥാര്‍ഥ ഹീറോകള്‍ ഉള്ളത്” എന്നാണ് ഒരാള്‍ ഈ വീഡിയോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *