റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാറിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു , രണ്ടുപേർക്ക് പരിക്കേറ്റു

July 13, 2022 - 6:21 am

തൃശൂർ: തൃശൂർ തളിക്കുളത്ത് ബാറിൽ ഉണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ബാറുടമ ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.13-07-22, ചൊവ്വാഴിചയാണ് സംഭവം. തളിക്കുളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ ആണ് കത്തിക്കുത്ത് നടന്നത്. തളിക്കുളം സ്വദേശി ബൈജു ആണ് മരിച്ചത്.

22 വയസുകാരനായ അനന്തു, ബാറുടമ കൃഷ്ണരാജ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അനന്തുവിൻ്റെ നെഞ്ചിന് താഴെയാണ് കുത്തേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു . പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഈ ഹോട്ടലിന് ബാർ ലൈസൻസ് കിട്ടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *