അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി

July 12, 2022 - 8:52 pm

നാലമ്പല ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി തീര്‍ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍ മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ നടത്തുന്നത്. തീര്‍ഥാടകര്‍ക്ക് ക്ഷേത്രവുമായി സഹകരിച്ച് ദര്‍ശനത്തിനും വഴിപാടിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കും. ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ജൂലൈ 17 മുതല്‍ ട്രിപ്പുകള്‍ ആരംഭിക്കും. ഫോണ്‍ : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  തിരുവല്ല 9744348037, അടൂര്‍ 9846460020, പത്തനംതിട്ട 9847042507, കോന്നി 8281855766.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *