കൊച്ചി: സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിനെ ഇഡി നോട്ടീസ്. 05/07/22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. മുഖ്യമന്ത്രിക്കടക്കം എതിരായ കേസുകളിൽ നിന്ന് പിന്മാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. എന്നാൽ ഇത് ഷാജ് നിഷേധിച്ചിരുന്നു.
അതേസമയം സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്നസുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർത്തിയാവാത്തതിനാൽ 04/07/22 തിങ്കളാഴ്ച ഹാജരാകണം എന്ന് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്നയോട് നിർദ്ദേശിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് മൊഴിയെടുക്കാൻ തുടങ്ങിയത്. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചും വിളിച്ചിട്ടുണ്ടെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഹാജരാകുകയുള്ളൂവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.