രാജ്യത്തെ ആദ്യ ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയം

ബംഗളുരു: തദ്ദേശീയമായി നിര്‍മിച്ച രാജ്യത്തെ ആദ്യ ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയം. കര്‍ണാടക, ചിത്രദുര്‍ഗയിലെ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍നിന്നായിരുന്നു പരീക്ഷണപ്പറക്കല്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗെനെസേഷനാ (ഡി.ആര്‍.ഡി.ഒ) ണ് ചരിത്രദൗത്യത്തിനു നേതൃത്വം നല്‍കിയത്. ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ഗവേഷണ ലബോറട്ടറിയായ എയ്റോനോട്ടിക്കല്‍ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റേതാണ് ആളില്ലാ വിമാനത്തിന്റെ രൂപകല്‍പ്പന.

Share
അഭിപ്രായം എഴുതാം