റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വ്യത്യസ്ത വാഹനപടങ്ങളിലായി മൂന്നുപേർ മരിച്ചു

June 29, 2022 - 2:29 pm

കണ്ണൂർ / തൃശ്ശൂർ: വ്യത്യസ്ത വാഹന അപകടങ്ങളിലായി കണ്ണൂരിൽ രണ്ടുപേരും, തൃശ്ശൂരിൽ ഒരാളും മരിച്ചു. കണ്ണൂരിൽ പള്ളിക്കുളം മണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ സ്വകാര്യ എഫ് എം റേഡിയോ ടെക്നീഷ്യനാണ് മരിച്ചത്. ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാട് ശശിയുടെ മകൻ അഭിജിത്താണ് മരിച്ചത്. 29/06/22 ബുധനാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. മരം കയറ്റി പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

കണ്ണൂരിൽ വാഹനമിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ മുഹമ്മദ് റിലാൻ ഫർഹീൻ (15) ആണ് മരിച്ചത്. പാപ്പിനിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മൂന്നു ദിവസം മുൻപാണ് അപകടം നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തൃശ്ശൂർ കയ്പമംഗലത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി കാട്ടൂർ പൊഞ്ഞനം സ്വദേശി റംസിയ (19) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കയ്പമംഗലം ബോർഡ് ദേശീയപാതയിലായിരുന്നു അപകടം. സുഹൃത്തുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത് . അപകടം നടന്ന ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റംസിയ 29/06/22 ബുധനാഴ്ച പുലർച്ചെ മരിച്ചു. കയ്പമംഗലം എം.ഐ സി വഫിയ്യ കോളേജിലെ വിദ്യാർത്ഥിനിയാണ്. കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *