തിരുവനന്തപുരം : കറുത്ത ഇന്നോവ ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 33,31,000 രൂപ വിലവരുന്ന പുതു പുത്തന്‍ കിയാ കാര്‍ണിവല്‍ കാറിലായിരിക്കും ഇനിമുതല്‍ മുഖ്യമന്ത്രിയുടെ യാത്ര. കറുത്ത നിറമുളള ബുളളറ്റ് പ്രൂഫ് സംവിധാനങ്ങളുളള അത്യാധുനിക കാര്‍ ഉടന്‍ തിരുവനന്തപുരത്തെത്തിക്കും. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ പൈലറ്റ് ,എസ്‌ക്കോര്‍ട്ട് ചുമതലയുളള ഇന്നോവകളെല്ലാം കറുത്ത നിറത്തിലുളളതാക്കും.
മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍ കറുത്ത വേഷവും മാസ്‌ക്കും പേലും അഴിച്ചുമാറ്റിയത് അടുത്തിട വിവാദമായിരുന്നു. എന്നിട്ടാണ് മുഖ്യമന്ത്രിയും സുരക്ഷ3സംഘവും കറുത്ത കാറുകളില്‍ പറക്കുന്നത്.
മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ : മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് ,പൈലറ്റ് ഡ്യൂട്ടിക്കായി ടൊയോട്ടയുടെ മൂ്‌ന്ന് കറുത്ത ഇന്നോവ ക്രിസ്‌റ്റ 62.46 ലക്ഷം രൂപ മുടക്കി വാങ്ങാന്‍ 2021 സെപ്‌തംബറില്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാരിനുളള പ്രത്യേക നിരക്കില്‍ 23,17,739 രൂപക്ക് ഇന്നോവ ക്രിസ്‌റ്റയും 32,21,750 രൂപയ്‌ക്ക് രണ്ട് ഇന്നോവ ക്രിസ്‌റ്റ ജി പ്ലസും വാങ്ങാന്‍ 55,39,309 രൂപ ചെലവഴിച്ചു.

