രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സിന്‍ഹയുടെ സുരക്ഷാ ചുമതല ഇനിമുതല്‍ സി.ആര്‍.പി.എഫായിരിക്കും വഹിക്കുക. എട്ടു മുതില്‍ പത്തു വരെ കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സിന്‍ഹയെ അനുഗമിക്കും. ഈ മാസം 27-ന് അദ്ദേഹം നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. ബി.ജെ.പി. നേതാവായിരുന്ന സിന്‍ഹ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. വാജ്പേയി മന്ത്രിസഭകളില്‍ ധനം, വിദേശകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് സി.ആര്‍.പി.എഫിന്റെ സെഡ് പ്ലസ് സുരക്ഷ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒഡീഷയില്‍ നിന്നുള്ള രാഷ്ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപതി മുര്‍മുവിനെ 14-16 പേരടങ്ങുന്ന കമാന്‍ഡോ സംഘം സുരക്ഷ തീര്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →