ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സര്‍വീസിലെ (ഐപിഎസ്) മുതിര്‍ന്ന ഉദ്യോഗസ്ഥനായ ദിനകര്‍ ഗുപ്തയെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഡയറക്ടര്‍ ജനറലായി നിയമിച്ചു. പേഴ്സണല്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പഞ്ചാബ് കേഡറിലെ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഗുപ്ത. 2024 മാര്‍ച്ച് 31 വരെ സര്‍വീസ് കാലയളവുള്ള ഗുപ്പതയെ എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലായി ഗുപ്തയെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.ദിനകര്‍ ഗുപ്ത നേരത്തെ പഞ്ചാബ് ഡിജിപിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) നിര്‍ദ്ദേശിച്ച മൂന്ന് ഉദ്യോഗസ്ഥരില്‍ ഏറ്റവും മുതിര്‍ന്നയാളാണ് ഗുപ്ത. പഞ്ചാബിലെ ലുധിയാന, ജലന്ധര്‍, ഹോഷിയാര്‍പൂര്‍ ജില്ലകളിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) ആയി 7 വര്‍ഷമായി ഗുപ്ത പഞ്ചാബിലാണ്. പഞ്ചാബില്‍ ഭീകരവാദം ഒരു പ്രധാന പ്രശ്‌നമായി ഉയര്‍ന്നുവരുന്ന സമയത്താണ് ഗുപ്ത ഈ വെല്ലുവിളി ഏറ്റെടുത്തത്. പഞ്ചാബില്‍ പോലീസ് ഡയറക്ടര്‍ ജനറലായി (ഡിജിപി) ജോലി ചെയ്യുമ്പോള്‍ ഭാര്യയുടെ കീഴിലും ദിനകര്‍ ഗുപ്ത ജോലി ചെയ്തിട്ടുണ്ട്. ദിനകര്‍ ഗുപ്തയുടെ ഭാര്യയായ വിനി മഹാജന്‍ അന്നത്തെ പഞ്ചാബ് സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇരുവരും 1987 ബാച്ചിലെ ഉദ്യോഗസ്ഥരാണ്.സ്വാഗത ദാസിനെ ആഭ്യന്തര മന്ത്രാലയത്തില്‍ സ്പെഷ്യല്‍ സെക്രട്ടറിയായി (ആഭ്യന്തര സുരക്ഷ) നിയമിച്ചതായും പേഴ്‌സണല്‍ മന്ത്രാലയം അറിയിച്ചു. 1987 ബാച്ച് ഛത്തീസ്ഗഡ് കേഡറിലെ ഐപിഎസ് ഓഫീസറാണ് ദാസ്. ഇപ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്പെഷ്യല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. 2024 നവംബര്‍ 30 വരെയാണ് ദാസിന്റെ സര്‍വീസ് കാലാവവധി.

