റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പയ്യന്നൂർ ഫണ്ട് വിവാദത്തിൽ മറുപടിയുമായി എം.വി.ജയരാജൻ

June 21, 2022 - 12:02 pm

കണ്ണൂർ: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞദിവസം നടത്തിയ വിമർശനത്തിനുള്ള വിശദമായ മറുപടിയുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പത്രക്കുറിപ്പ്.സി.പി.എമ്മിനെ ‘ശവംതീനി’ എന്ന് വിശേഷിപ്പിച്ച കെ. സുധാകരന് എണ്ണിയെണ്ണി മറുപടി പറയുകയാണ് പ്രസ്താവനയിൽ കൂടി ജയരാജൻ ചെയ്തിരിക്കുന്നത്. രക്തസാക്ഷികളുടെ പേരിൽ സമാഹരിച്ച ഫണ്ടിൽ നിന്ന് ഒരു നയാപൈസ പോലും ആരും അപഹരിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. ധനരാജിന്റെ പേരിലുള്ള പയ്യന്നൂർ റൂറൽ ബാങ്കിലെ കടം പാർട്ടി നേരത്തെ തന്നെ അടച്ചിരുന്നു. പയ്യന്നൂർ സഹകരണ ബാങ്കിലെ കടവും പാർട്ടി തന്നെ വീട്ടുമെന്ന് ജയരാജൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ധനരാജ് ഫണ്ടിൽ നിന്നും ഒരു നയാപൈസ പോലും ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കൾക്ക് ഫണ്ട് നൽകിയതും വീട് നിർമ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചിട്ടാണ്. ബഹുജനങ്ങളിൽനിന്ന് ഫണ്ട് പിരിക്കുമ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ധനരാജിന്റെ പേരിൽ പയ്യന്നൂർ റൂറൽ ബാങ്കിലെ കടംനേരത്തെ തന്നെ വീട്ടിയിരുന്നു. ഇതിന് പുറമെ ധനരാജിന്റെ പേരിൽ പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിലുള്ള കടം പാർട്ടി വീട്ടുമെന്നും ജയരാജൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അതേസമയം പയ്യന്നൂർ ഫണ്ട് തിരിമറി വിഷയത്തിൽ സി.പി.എമ്മിന്റെ അനുനയനീക്കം പാളിയിരുന്നു. പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് മുൻ ഏരിയാ സെക്രട്ടറി കൂടിയായ വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. പയ്യന്നൂരിലെ ഖാദി ഓഫീസിലെത്തി പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *