ബംഗളുരു: മലയാളി വിങ്ങര്‍ ആഷിഖ് കുരുണിയന്‍ ഐ.എസ്.എല്‍. ക്ലബ് ബംഗളുരു എഫ്.സി. വിട്ടു. അഞ്ചുവര്‍ഷത്തെ കരാറില്‍ ആഷിഖ് എ.ടി.കെ. മോഹന്‍ ബഗാനിലേക്കാണ് കൂടുമാറിയത്. കുരുണിയനൊപ്പം ഹൈദരാബാദ് എഫ്.സിയില്‍ നിന്ന് ആശിഷ് റായിയെയും ബഗാന്‍ ടീമിലെത്തിച്ചിട്ടുണ്ട്. 2019 മുതല്‍ ബംഗളുരു എഫ്.സി. താരമാണ് കുരുണിയന്‍. പുനെ സിറ്റി എഫ്.സി. താരമായിരുന്ന ആഷിഖിനെ 2019-ല്‍ ആണ് ബംഗളുരു റാഞ്ചിയത്.
അതിനിടെ ബഗാനില്‍ നിന്ന് പ്രബീര്‍ ദാസിനെ ബംഗളുരു എഫ്.സി. സ്വന്തമാക്കി. മൂന്നുവര്‍ഷത്തെ കരാറിലാണ് ദാസും ബംഗളുരു എഫ്.സിയും ഒപ്പുവച്ചത്. ഡല്‍ഹി ഡൈനാമോസില്‍ നിന്ന് 2015-ലാണ് പ്രബീര്‍ കൊല്‍ക്കത്ത ടീമില്‍ എത്തിയത്. ബഗാനില്‍ ഒരുവര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് പ്രബീര്‍ പുതിയ ലാവണത്തിലേക്ക് ചേക്കേറിയത്.



