റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ് എസ് എൽ സി പരീക്ഷാഫലം ജൂൺ 15ന്

June 10, 2022 - 1:29 pm

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്ലസ് ടു ഫലം ജൂൺ 20 നകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. പരീക്ഷാഫലം വിദ്യാർഥികൾക്ക് Kerala results. nic. in, Pareekshabhavan. kerala. gov. in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

മുൻവർഷങ്ങളിലേതുപോലെ പത്തുമണിയോടെ വെബ്സൈറ്റിൽ ഫലം ലഭ്യമാകും എന്നാണ് സൂചന. 2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ് എസ് എൽ സി പരീക്ഷ നടന്നത്. 4,26,999 വിദ്യാർഥികൾ റഗുലർ വിഭാഗത്തിലും, 408 പേർ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷയെഴുതി. 2021 ലെ എസ് എസ് എൽ സി പരീക്ഷ വിജയശതമാനം 99.47 ശതമാനമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *