എറണാകുളം: ഹജ്ജ് തീർത്ഥാടനം: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം

    
 ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും അവസരം. വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പര്‍ 1018  മുതല്‍ 1173 വരെയുള്ളവര്‍ക്ക് കൂടിയാണ് ഹജ്ജ് തീർത്ഥാടനത്തിന്  അവസരം ലഭിച്ചിരിക്കുന്നത്.  പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ  പണമടക്കേണ്ടതാണ്. പണമടച്ച ഒറിജിനല്‍ രശീത്, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്ക്രീനിംഗ് – ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷ ഫോം, ഒരു വെളുത്ത പശ്ചാത്തലമുള്ള ഫോട്ടോ എന്നിവ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫീസിൽ  ജൂൺ  10നകം  സമര്‍പ്പിക്കേണ്ടതാണ്.  

ഓരോ കവർ നമ്പറിനും ആകെ അടക്കേണ്ട തുക ഹജ്ജ് കമ്മിറ്റിയുടെ  വെബ്സൈറ്റിൽ കവർ നമ്പർ രേഖപ്പെടുത്തി സെർച്ച് ചെയ്ത് മനസ്സിലാക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 0483 2710 717, 0483-2717572.

Share
അഭിപ്രായം എഴുതാം