ആലപ്പുഴ: കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ 20 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽനിന്ന് കഴിച്ച ഉച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് സംശയം. സ്കൂളിൽ നിന്ന് സാമ്പാറും ചോറും ആണ് കുട്ടികൾ കഴിച്ചിരുന്നത്. 03/06/22 വെള്ളിയാഴ്ച രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്ക് വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊട്ടാരക്കരയിൽ ഭക്ഷ്യവിഷബാധയേറ്റന്ന സംശയത്തെ തുടർന്ന് അംഗനവാടി വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു കുട്ടികളെയാണ് ആശുപത്രിയിലാക്കിയത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ രക്ഷിതാക്കൾ എത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അംഗനവാടിയിൽ നിന്നും വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് എന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

