റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീലങ്കയ്ക്ക് 70 കോടി യു.എസ്. ഡോളര്‍ സഹായമെത്തിക്കാന്‍ ലോകബാങ്ക്

May 31, 2022 - 11:05 am

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിലും തുടര്‍ന്നുണ്ടായ ആഭ്യന്തര പ്രശ്നങ്ങളിലും നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് 70 കോടി യു.എസ്. ഡോളര്‍(ഏകദേശം 5430 കോടി രൂപ) സഹായമെത്തിക്കാന്‍ ലോകബാങ്ക് തയാറെടുക്കുന്നെന്നു റിപ്പോര്‍ട്ട്. നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിക്കാനായാണ് ഇത്. രാജ്യാന്തര നാണയനിധിയുടെ (ഐ.എം.എഫ്) സഹായ പാക്കേജ് ലഭിക്കുന്നതുവരെ ശ്രീലങ്കയ്ക്ക് ആശ്വസിക്കാന്‍ ഈ പണം ഉപകരിക്കുമെന്നാണു പ്രതീക്ഷ. കടക്കെണിയിലായ ശ്രീലങ്കയില്‍ ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയ്ക്കെല്ലാം കടുത്ത ക്ഷാമമാണ്. വന്‍തുക കൊടുക്കാന്‍ തയാറുള്ളവര്‍ക്കു പോലും അവശ്യസാധനങ്ങള്‍ ലഭിക്കാത്ത അവസ്ഥ.ഈ സാഹചര്യത്തില്‍, ശ്രീലങ്കന്‍ വിദേശകാര്യമന്ത്രിയുമായി ലോകബാങ്ക് കണ്‍ട്രി മാനേജര്‍ ചിയോ കാന്‍ഡ ഏതാനും ദിവസം മുമ്പു കൂടിക്കാഴ്ച നടത്തിയിരുന്നു. ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് (എ.ഡി.ബി), ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി), യു.എന്‍. എന്നിവരുമായി ചേര്‍ന്നു വായ്പാ പുനഃക്രമീകരണത്തിനു സഹായിക്കാമെന്ന് അന്നു ധാരണയായിരുന്നു. ഐ.എം.എഫില്‍നിന്നടക്കം ദീര്‍ഘകാല സഹായം ലഭിക്കുന്നതുവരെ പിടിച്ചുനില്‍ക്കാനുള്ള സഹായമെന്ന നിലയിലാണ് 70 കോടി ഡോളര്‍ നല്‍കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ചയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *