റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലിഫ്‌റ്റില്‍ കുടുങ്ങിയ റിട്ട. അദ്ധ്യാപികയെ അഗ്നിരക്ഷാസേന രക്ഷപെടുത്തി

May 31, 2022 - 10:09 am

പത്തനംതിട്ട ; ആശുപത്രിയിലെ ലിഫറ്റില്‍ കുടുങ്ങിയ റിട്ട.അദ്ധ്യാപികയെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി. പത്തനംതിട്ട നഗരത്തിലെ ആശുപത്രിയില്‍ കണ്ണുപരിശോധനക്കെത്തിയ ചിറ്റാര്‍ സ്വദേശിനി മറിയാമ്മ തോമസ്‌ (60) ആണ്‌ അപകടത്തില്‍ പെട്ടത്‌. 2022 മെയ്‌ മാസം 30ന്‌ ഉച്ചയെടയാണ്‌ അപകടം ഉണ്ടായത്‌. ആശുപത്രിയുടെ ഒന്നാം നിലയില്‍ നിന്ന്‌ താഴേക്ക്‌ ഇറങ്ങാന്‍ ലിഫ്‌റ്റില്‍ കയറുന്നതിനിടെ കാല്‍ അകപ്പെട്ട്‌ ലിഫ്‌റ്റിനും ചുമരിനുമിടയില്‍ തലകീഴായി വീഴുകയായിരുന്നു. . കുറച്ചുദൂരം താഴേക്കുനീങ്ങിയ ശേഷം ലിഫ്‌റ്റിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്‌തു.

ലിഫ്‌റ്റിന്‌ ഓപ്പറേറ്റര്‍ ഇല്ലായിരുന്നു. ഒരുമണിക്കൂര്‍ നീണ്ട ശ്രമത്തിനിടെ അഗനിരാക്ഷാ സേനയെത്തിയാണ്‌ രക്ഷപെടുത്തിയത്‌. രോഗിയുമായി ആശുപത്രിയിലെത്തിയ ഓട്ടോഡ്രൈവര്‍ കോന്നിസ്വദേശി കെ.ബിന്നില്‍ ലിഫ്‌റ്റിന്റെ വിടവിലൂടെ അകത്തുകയറി താഴെവീഴാതെ അരമണിക്കൂറോളം മറിയാമ്മയെ താങ്ങി പിടിക്കുകയായിരുന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ പ്രതാപ ചന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരാക്ഷാ സംഘമാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *