പത്തനംതിട്ട ; ആശുപത്രിയിലെ ലിഫറ്റില്‍ കുടുങ്ങിയ റിട്ട.അദ്ധ്യാപികയെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി. പത്തനംതിട്ട നഗരത്തിലെ ആശുപത്രിയില്‍ കണ്ണുപരിശോധനക്കെത്തിയ ചിറ്റാര്‍ സ്വദേശിനി മറിയാമ്മ തോമസ്‌ (60) ആണ്‌ അപകടത്തില്‍ പെട്ടത്‌. 2022 മെയ്‌ മാസം 30ന്‌ ഉച്ചയെടയാണ്‌ അപകടം ഉണ്ടായത്‌. ആശുപത്രിയുടെ...
Read full story
കേരളത്തിലെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി നൽകിയ അഭ്യർഥനയെത്തുടർന്ന്, ദക്ഷിണ നാവിക കമാൻഡ് 2021 മെയ് 14 ന് അഞ്ച് ടീമുകളെ വിന്യസിച്ച് എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളുടെ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തി. പ്രാഥമിക വിലയിരുത്തലിനും എല്ലാ ജില്ലകളിലെയും ഓഡിറ്റ് ചെയ്യേണ്ട മൊത്തം ആശുപത്രികളുടെ എണ്ണവും കണക്കിലെടുത്ത്, 2021 മേയ് 17 മുതൽ, 22 ടീമുകളെ കേരളത്തിലെ ശേഷിക്കുന്ന 13 ജില്ലകളിലെ ആശുപത്രികളുടെ ഓഡിറ്റ് ഏറ്റെടുക്കുന്നതിന് നിയോഗിച്ചു. 140 സർക്കാർ/താലൂക്ക് ആശുപത്രികൾ, മറ്റ് ചികിത്സാ കേന്ദ്രങ്ങൾ/കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്ന മറ്റ്‌ കേന്ദ്രങ്ങൾ എന്നിവയിൽ 101 എണ്ണത്തിൽ ഓഡിറ്റ് പൂർത്തിയായി. ശേഷിക്കുന്ന ആശുപത്രികളുടെ ഓഡിറ്റ് 2021 മെയ് 30 നകം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളുടെ ഓഡിറ്റ് നടത്താൻ ഐ‌എൻ‌എസ് സമോറിൻ, എഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളെയാണ് നിയോഗിച്ചത് . കോയമ്പത്തൂരിലെ ഐ‌എൻ‌എസ് അഗ്രാനിയിൽ നിന്നുള്ള സംഘങ്ങളെ പാലക്കാട് ജില്ലയിലെ ആശുപത്രികളുടെ ഓഡിറ്റിനായി നിയോഗിക്കുകയും ചെയ്തു. എല്ലാ സ്ഥലങ്ങളിലുമുള്ള ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥരുമായും ആശുപത്രി ജീവനക്കാരുമായും സംഘങ്ങൾ സംവദിച്ചു. പ്രാഥമിക കണ്ടെത്തലുകളും ശുപാർശകളും ആശുപത്രികളെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്. എല്ലാനിയുക്ത ആശുപത്രികളുടെയും ഓഡിറ്റ് പൂർത്തിയാക്കിയാൽ വിശദമായ റിപ്പോർട്ട് കൈമാറും.
Read full story
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് തീപിടുത്തത്തെ പറ്റി അന്വേഷിക്കുന്ന ഉദ്യോഗ്സ്ഥസംഘവും പോലീസും ഉടൻ തന്നെ റിപ്പോർട്ട് നൽകും . ദുരന്ത നിവാരണ വിഭാഗം കമ്മീഷണർ എ കൗശികിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ആണ് സംഭവം അന്വേഷിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പരിശോധനാ...
Read full story
കൊൽക്കത്ത തുറമുഖത്തെ ഹാൽദിയ ഡോക്ക് കോംപ്ലക്‌സിലെ അഞ്ചു ജെട്ടികളിൽ അനുബന്ധ അഗ്നിശമന സൗകര്യങ്ങൾക്കായി കേന്ദ്ര ഷിപ്പിംഗ്  സഹമന്ത്രി  മൻസുഖ്‌ മാണ്ഡവ്യ 107 കോടി രൂപ  അനുവദിച്ചു. ആധുനിക അഗ്നിശമന സൗകര്യങ്ങൾ  പെട്രോ- കെമിക്കൽ ഉൽ‌പന്നങ്ങളുടെ ചരക്കുനീക്കം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ഹാൽ‌ദിയ...
Read full story