റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാരാരിക്കുളത്ത് സ്പോര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

May 25, 2022 - 3:44 pm

ആലപ്പുഴ: ജില്ല ഭരണകൂടം, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്, എ.ഡി.ആർ.എഫ്, അപൂർവ ചാരിറ്റബിൾ സൊസൈറ്റി എന്നിവ സംയുക്തമായി രൂപീകരിച്ച സ്പോര്‍ട്സ് ക്ലബ്ബ് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കാട്ടൂർ- പൊള്ളേത്തൈ തീരപ്രദേശങ്ങളിൽ താമസിക്കുന്ന കൗമാരക്കാര്‍ക്കു വേണ്ടിയാണ് ക്ലബിന് തുടക്കം കുറിച്ചത്. സ്കൂള്‍ സമയത്തിനു ശേഷം കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുള്ള സാധ്യതയാണ് ക്ലബ് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ തുറക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. കാട്ടൂർ ജ്ഞാനപീഠം വായനശാല ഹാളിൽ ചേർന്ന യോഗത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു. ക്ലബ് അംഗം എം. അശ്വിൻ കളക്ടറിൽ നിന്നും ഫുട്ബോൾ ഏറ്റുവാങ്ങി. കുട്ടികൾക്കുള്ള ജേഴ്സിയും കളക്ടർ വിതരണം ചെയ്തു. റോഷൻ സൈമണിനെ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് സിംസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ എൻ.എസ് ശാരി മോൾ, പി.ജെ ഇമ്മാനുവൽ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.വി മിനിമോൾ, പഞ്ചായത്ത് അംഗം പി.എസ് ശിഖിവാഹനൻ, ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ജലജ ചന്ദ്രൻ, ഡി.സി.പി.സി. അംഗം പ്രേംസായി ഹരിദാസ്, അപൂർവ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്‍റ് ഡോ.ഷെമിന, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ധന്യ, ജാഗ്രത സമിതി കൗൺസിലർ ഡയാന, ശിശു സംരക്ഷണ യൂണിറ്റ് റെസ്ക്യൂ ഓഫിസർമാരായ മേരി ഡയാന, നിഖിൽ വർഗീസ് തുടങ്ങിയവർ  പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *