വയോമധുരം പദ്ധതി ; വൈക്കം ബ്ലോക്കിൽ ഗ്ലൂക്കോമീറ്റർ വിതരണം നടത്തി

കോട്ടയം: സാമൂഹ്യനീതി വകുപ്പിന്റെ വയോ മധുരം പദ്ധതിയിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 78 വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകി. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഷമ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമപദ്ധതികളും സംബന്ധിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എൽഡർലൈൻ ഫീൽഡ് റെസ്പോൺസ് ഓഫീസർ, അഭിഷേക് ആർ എസ്, ടെക്നിക്കൽ അസിസ്റ്റന്റ് സ്റ്റെഫി മരിയ ജോസ് എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ. അജിത്ത്, കൗൺസിലർ ജോസഫ് എം പി എന്നിവർ സംസാരിച്ചു. ബി പി എൽ കുടുംബങ്ങളിലെ പ്രമേഹ രോഗികളായ മുതിർന്ന പൗരന്മാർക്ക് സൗജന്യമായാണ് ഗ്ലൂക്കോ മീറ്റർ നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →