റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലന പരിപാടി

May 18, 2022 - 3:22 pm

വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലന പരിപാടി നടത്തി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വഴി നടപ്പാക്കുന്ന പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ ബാലൻ വി. വടക്കയിൽ, എം.പി.ടി.എ ചെയർപേഴ്സൺ ടി. ശ്രീജ, അധ്യാപിക ധർമ്മജ  എന്നിവർ സംസാരിച്ചു. പി. ഡി. ജയൻ മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസ് നയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *