ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്

**നവീകരിച്ച കാട്ടാക്കട ആമച്ചൽ – ചായ്ക്കുളം മൈലോട്ടുമൂഴി റോഡ് നാടിനു സമർപ്പിച്ചു

 ദേശീയപാതാ വികസന പദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്.
സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കൽ നടന്ന പദ്ധതിയാണ് ദേശീയപാത വികസനം. 1078.22 ഹെക്ടർ ഭൂമിയാണ് പദ്ധതിയ്ക്കായി ഏറ്റെടുത്തത്. 51,780 പേർക്ക് നഷ്ടപരിഹാരം ലഭിച്ചതായും മന്ത്രി പറഞ്ഞു. നവീകരിച്ച കാട്ടാക്കട ആമച്ചൽ – ചായ്ക്കുളം മൈലോട്ടുമൂഴി റോഡിന്റെയും കാട്ടാക്കട ടൗൺ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിന്റെ അതിർത്തി കല്ലിടലിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ  ഉൾപ്പെടുത്തി 3.50 കോടി രൂപ ചെലവഴിച്ചാണ് കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആമച്ചൽ ചായ്ക്കുളം മൈലോട്ടുമുഴി റോഡ് ആധുനീകരീതിയിൽ നവീകരിച്ച് നിർമ്മാണം പൂർത്തീകരിച്ചത്.  100 കോടിയുടെ ബജറ്റാണ് കാട്ടാക്കട ടൗൺ വികസനത്തിനായി വകയിരിത്തിയിട്ടുള്ളത്. മൂന്ന് ഘട്ടമായാണ് കാട്ടാക്കട ടൗൺ വികസനം നടപ്പിലാക്കുക.

 ജി.സ്റ്റീഫൻ എം.എൽ.എ മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.അനിൽ കുമാർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലതകുമാരി, വികസനകാര്യം ചെയർമാൻ എസ്.വിജയകുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ജെ.സുനിത, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →