ഇടുക്കി : വാഗമണ്ണിലെ ഓഫ്‌റോഡ് റൈഡ് സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനും സംഘാടകര്‍ക്കും നോട്ടീസ് അയക്കും. മോട്ടോര്‍ വാഹന വകുപ്പാണ് നോട്ടീസ് അയക്കുക. .അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നോട്ടീസ് നല്‍കുക. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജോയിന്റ് ആര്‍ടിഒയെ നിയമിക്കുമെന്ന് ഇടുക്കി ആര്‍.ടി.ഒ അറിയിച്ചു.
ഓഫ് റോഡ് സംഘടിപ്പിച്ചവര്‍ക്കും ഇതില്‍ പങ്കെടുത്ത ജോജു ജോര്‍ജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക പരാതി നല്‍കിയത്. വാഗമണ്‍ എംഎംജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണ് നടത്തിയത്.
കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂയെന്ന് നിബന്ധനയുളള ഭൂമിയില്‍ നിയമ വിരുദ്ധമായി ഓഫ്‌റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.