റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഞങ്ങളും കൃഷിയിലേക്ക്’: പാങ്ങോട് പഞ്ചായത്ത്തല ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു

May 10, 2022 - 3:32 pm

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാങ്ങോട് ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ  ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക  എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ കര്‍ഷക സൗഹൃദ ചങ്ങല, പാരമ്പര്യ വിത്തുകളുടെ കൈമാറ്റം, വിത്തുത്സവം എന്നിവ നടത്തി.

മന്നാനിയാ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം ഷാഫി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എം റജീന, ജില്ലാ പഞ്ചായത്തംഗം ബിന്‍ഷ ബി.ഷറഫ്, കൃഷി ഓഫീസര്‍ ശ്രുതി.എ.എസ്, പാങ്ങോട് സഹകരണ ബാങ്ക് പ്രസിഡന്റെ ബാബു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ – തൊഴിലുറപ്പ് അംഗങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, പാങ്ങോട് കാര്‍ഷിക കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *