റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വേങ്ങര മൃഗാശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു

May 6, 2022 - 2:34 pm

വേങ്ങര ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 38,22,942 രൂപ ചെലവില്‍ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച കെട്ടിടമാണ് നാടിന് സമര്‍പ്പിച്ചത്. വളര്‍ത്തുമൃഗങ്ങളെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവര്‍ക്ക് വേങ്ങര മൃഗാശുപത്രിയുടെ സേവനം ഗുണകരമാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസല്‍ അധ്യക്ഷയായി. വേങ്ങര അസിസ്റ്റന്റ് എഞ്ചിനീയര്‍ ആതിര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി.പി. ഹസീന ബാനു, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.കുഞ്ഞുമുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം അസീസ് പറങ്ങോടത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ. സലീം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. ആരിഫ, സംഘടനാ പ്രതിനിധികളായ വി. ശിവദാസന്‍, എന്‍.ടി. ശരീഫ്, കെ. രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍, വേങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫ, വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പ്രഭാകരന്‍, വേങ്ങര വെറ്റിനറി സര്‍ജന്‍ ഡോ.സനൂദ് മുഹമ്മദ്, വ്യാപാര വ്യവസായി പ്രതിനിധി അസീസ് ഹാജി എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *