റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓപ്പറേഷൻ ബ്രേക്ക് ത്രൂ:മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു

April 30, 2022 - 4:26 pm

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായുള്ള മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു. ടി.ഡി റോഡ് മുതൽ കായൽ വരെയുള്ള സ്ലാബ് മൂടാത്ത 600 മീറ്റർ ഭാഗത്തെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 150 മീറ്റർ ഇതുവരെ പൂർത്തിയായി. മെയ്  മാസം അഞ്ചോട് കൂടി 600 മീറ്ററും നവീകരിക്കാനാണു ലക്ഷ്യമിടുന്നത്.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ടി.ഡി. റോഡ് വരെ 829 മീറ്റർ ദൂരം സ്ലാബ് മൂടിയ കനാലാണ്. ആകെ 1,400 മീറ്ററാണ് കനാലിന്റെ നീളം. നിലവിൽ കനാലിലെ വെള്ളം കായലിലേക്ക് പമ്പ് ചെയ്താണ് ഒഴുക്കിവിടുന്നത്. തടസം നീക്കുന്നതിനായി ബെഡ് ലെവൽ ഒരു മീറ്റർ താഴ്ത്തി മൂന്നര മീറ്റർ വീതിയുള്ള കനാലിന്റെ വീതി നാല് മീറ്ററായി വർധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ശേഷാദ്രി റോഡിൽ 10 മീറ്ററും, കെ. എസ്.ആർ.ടി.സി റോഡിൽ 45 മീറ്ററും, ചിറ്റൂർ റോഡിനരികെ 20 മീറ്ററും പൂർത്തിയായി. 

റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എം.ജി.റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് കാരണം മുല്ലശേരി കനാലിലെ തടസങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് അനുവദിച്ച 10 കോടി രൂപ ചെലവിലാണ് പ്രവർത്തനങ്ങൾ. ജലസേചന വകുപ്പി​ന്റെ നേതൃത്വത്തിലാണ് നവീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *