കൊച്ചി : സംസ്ഥാനത്ത് കെ.റെയില്‍ കമ്പനി 2022 ഏപ്രില്‍ 28ന് നടത്തിയ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് കെറെയില്‍ എംഡിക്ക് നേരിട്ട് ക്ഷണം. ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും നേരിട്ട് കെ.റെയില്‍ എംഡിയെ ക്ഷണിച്ചു. കെ.റെയില്‍ ഓഫീസിലെത്തിയാണ് കത്ത് കൈമാറിയത്. സംവാദത്തിന്റെ ഘടന പാനല്‍ എന്നിവ നല്‍കണമെന്നും ഇതിനുശേഷം പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും എംഡി അറിയിച്ചു.
മുഖ്യമന്ത്രിയേയും മുന്‍ധനമന്ത്രി തോമസ് ഐസക്കിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് . എന്നാല്‍ ആയുര്‍വേദ ചികിത്സയിലായതിനാല്‍ തോമസ് ഐസക്ക് പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 2022 മെയ് നാലിനാണ് സംവാദം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംവാദത്തിലുണ്ടാവില്ല. അതത് മേഖലയിലെ വിദഗ്‌ധര്‍ മാത്രമാണ് ഉണ്ടാാവുക. ഏപ്രില്‍ 28ന് നടന്ന സംവാദത്തില്‍ നിന്ന് പിന്‍മാറിയ അലോക് വര്‍മ , സംവാദത്തില്‍ പങ്കെടുത്ത രഘുചന്ദ്രന്‍നായര്‍, കുഞ്ചെറിയ ഐസക്ക് എന്നിവരും പങ്കെടുക്കും. പദ്ധതിയെക്കുറിച്ച പ്രഥമിക പഠനം നടത്തിയ സിസ്‌ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

