ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അതിരൂക്ഷമായി. പശ്ചിമ ബംഗാളിലെ ബംഗുര,പുരലിയ, ജാര്‍ഗം തുടങ്ങിയ ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മിക്കയിടങ്ങളിലും ഉഷ്‌ണ തരംഗ മുന്നറിയിപ്പ നല്‍കിയ ഉത്തരേന്ത്യയിലെ അതികഠിന ചൂട് തെക്കന്‍ സംസ്ഥാനങ്ങളിലും പ്രഭാവം തീര്‍ക്കുകയാണ്.
കേരളത്തില്‍ നിലവില്‍ 32 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഒരു പ്രദേശത്തെ താപനില 40 ഡിഗ്രി സെഷ്യസില്‍ കൂടുകയോ ശരാശരി താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവോ രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഉഷ്‌ണ തരംഗം. കേരളത്തില്‍ 2012ലും 2016ലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഉഷ്‌ണ തരംഗം മൂലമുണ്ടാകുന്ന താപ വ്യതിയാനം സൂര്യാഘാതം, സൂര്യതപം എന്നിവയ്‌ക്ക കാരണമാവും കടുത്ത ചൂടിന് പുറമേ വേനല്‍മഴ കുറഞ്ഞതും ദുസഹമാക്കുന്നു. ചൂടും പരവേശവും അധികരിച്ചിരിക്കുന്ന വേനലില്‍ വിവിധകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
ശരീരത്തിന് താങ്ങാനാവത്ത ചൂട് നേരിട്ടേല്‍ക്കാന്‍ ഇടയാവാതെ ശ്രദ്ധിക്കുക.രാവിലെ 11മണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ വെയില്‍ ഏല്‍ക്കാതിരിക്കുക.ദേഹം പരമാവധി മൂടുന്ന അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുക. കുടചൂടുകയോ തുണികൊണ്ടേ തല മറക്കുകയോ ചെയ്യുക. തിളപ്പിച്ചാറിയ വെളളം ധാരാളമായി കുടിക്കുക വെയില്‍ കടുക്കുന്ന സമയം പുറം ജോലികള്‍ ഒഴിവാക്കുക .വറുത്തതും പൊരിച്ചതും അധികമായി മസാല ചേര്‍ത്ത ഭക്ഷണവും മദ്യവും ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. കുമ്പളം, മത്തന്‍, വെളളരി എന്നിവ ധാരാളമായി കഴിക്കുക,ധാന്യത്തിന്റെ അളവ് കുറയ്‌ക്കുക, നിര്‍ജലീകരണം കൂടുതലായി അനുഭവപ്പെട്ടാല്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെളളം കഴിക്കുക, രാമച്ചം,നറുനീണ്ടി,നെല്ലിക്കാ എന്നിവ ചതച്ച് ശുദ്ധജലത്തിലിട്ട് ഒരു ദിവസം വച്ചതിന് ശേഷം അരിച്ചെടുത്ത തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ ഉഷ്‌ണം കുറക്കാന്‍ സഹായിക്കും. ചായ കാപ്പി എന്നിവ നിയന്ത്രിക്കുക. മൈദ, പുളിപ്പിച്ച ആഹാരം, കട്ടിയുളള പാല്‍, കട്ടിയുളള തൈര്, മധുരം കൂടിയ പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.

