ന്യൂ ഡല്‍ഹി : പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഭവനവായ്‌പാ പലിശനിരക്ക് കാല്‍ ശതമാനം കുറച്ച് 6.5 ശതമാനമാക്കി . ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറിന് അനുസരിച്ച് തുകയുടെ പരിധിയില്ലാതെ എല്ലാ ഭവന വായ്‌പകള്‍ക്കും ഈ നിരക്ക് ബാധകമാണ്.
2022 ജൂണ്‍ 30നകം എടുക്കുന്ന പുതിയ ഭവന വായ്‌പകള്‍ക്കും മറ്റ് ബാങ്കുകളില്‍ നിന്ന് ബാങ്ക് ഓഫ് ബറോഡയിലേക്ക് മാറ്റുന്ന ഭവന വായ്‌പകള്‍ക്കുമാണ് ഈ നിരക്ക് ബാധകം. ഇക്കാലയളവില്‍ പ്രോസസിംഗ് ഫീസില്‍ 100 ശതമാനം ഇളവുണ്ട്. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുളള എക്‌സ്‌റ്റേണല്‍ ബെഞ്ച്‌മാര്‍ക്ക് പ്രകാരമുളള വായ്‌പകളാണ് ബാങ്ക് ഓഫ് ബറോഡ നല്‍കുന്നത്.

