കൊച്ചി വണ്ടര്‍ലായില്‍ ‘സ്‌കൈറിംഗ്‌’ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി : പ്രമുഖ അമ്യൂസ്‌മെന്റ് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡെയ്‌സിന്‍റെ കൊച്ചി പാര്‍ക്കില്‍ പുതിയഫാമിലി റൈഡായ സ്‌കൈറിംഗ്‌ പ്രവര്‍ത്തം ആരംഭിച്ചു. സ്‌കൈറിംഗിന്റെ പ്രവര്‍ത്തന ഉദ്‌ഘാടനം ചലച്ചിത്രതാരം അദിതി രവി നിര്‍വഹിച്ചു. വണ്ടര്‍ലാ മാനേജിംഗ്‌ ഡയറക്ടര്‍ അരുണ്‍ കെ.ചിറ്റിലപ്പളളി ,കൊച്ചി പാര്‍ക്ക്‌ ഹെഡ്‌ എംഎ രവികുമാര്‍ തുടങ്ങിയവര്‍ സംസംബന്ധിച്ചു.

66 മീറ്റര്‍ ഉയരമുളള ഒരു ടവര്‍ ഉള്‍പ്പെടുന്ന റൈഡാണിത്‌. ഒരേസമയം 24 പേര്‍ക്ക്‌ പാര്‍ക്കിന്‌ ചുറ്റുമുളള മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാം. നിലവില്‍ ഈ റൈഡ്‌ വണ്ടര്‍ലായില്‍ മാത്രമേ ഉളളുവെന്ന്‌ അധികൃതര്‍ പറഞ്ഞു. വ്യത്യസ്ഥമായ 55 ലേറെ റൈഡുകള്‍ക്കും, കല, സംഗീത പരിപാടികള്‍ക്കും പുറമേ നാടന്‍ ഭക്ഷ്യമേള,രസകരമായ കളികള്‍,മാജിക്‌ ഷോകള്‍.ത്രില്ലുകള്‍ എന്നിവയുമായി അവധിക്കാലം ആസ്വദിക്കാവുന്ന ‘സമ്മര്‍ലാ ഫെസ്റ്റ്‌’ മേയ്‌ 31 വരെ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →