തിരുവനന്തപുരം ; പുതുതലമുറക്കായി പുതിയ റെഡിമെയ്‌ഡ് വസ്‌ത്രങ്ങളുമായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് . വൈവിധ്യമാര്‍ന്ന വസ്‌ത്രങ്ങള്‍ വിപണിയിലിറക്കാനും ഖാദി വസ്‌ത്രങ്ങള്‍ ഓണ്‍ലൈന്‍വഴി വഴി ലഭ്യ.മാക്കാനും കരാറായി. 200 ഔട്ടലെറ്റുകള്‍ വഴി ഖാദി വസ്‌ത്രങ്ങല്‍ ലഭ്യമാക്കും. ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത് നല്‍കും .ഇതിനൊപ്പം ഓണ്‍ലൈന്‍ വ്യാപാരത്തിലേക്കും ബോര്‍ഡ് കടക്കുന്നുണ്ട്. ഇതിനായി ഫ്‌ളിപ്പ് കാര്‍ട്ടുമായി കരാറിലായിട്ടുണ്ട്.
പുതിയ 75 ഷോറൂമുകള്‍ തുടങ്ങും. നബാര്‍ഡ് ,കേരള ബാങ്ക് എന്നിവരുടെ സഹായത്തോടെ ഖാദി ബോര്‍ഡിലെ പ്രവര്‍ത്തന രഹിതമായ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 6500 പുതിയ സംരംഭങ്ങളാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ് ,മെമ്പര്‍മാരായ എസി ശിവരാമന്‍ ,കെപി രണദിവെ, സികെ ശശിധരന്‍,സാജന്‍ തോമസ്, കെ.ചന്ദ്രശേഖരന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

