റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിനു ജാമ്യം അനുവദിച്ചു

April 23, 2022 - 10:26 am

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിനു ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആദ്യത്തെ നാലുകേസുകളിലും ലാലുവിനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചുകേസുകളിലായി ലാലു ഇതിനകം 41 മാസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞു. റാഞ്ചി ജയിലിലായിരുന്ന ലാലുവിനെ ചികില്‍സാര്‍ഥം ഡല്‍ഹി എയിംസ് ആശുപ്രതിയിലേക്ക് മാറ്റിയിരുന്നു. ഡൊറാന്‍ഡ ട്രഷറിയില്‍ 139.5 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന അഞ്ചാമത്തെ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ലാലുവിന് അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ലാലുവിന്റെ മോശമായ ആരോഗ്യനില കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ പിഴയൊടുക്കി ഒരുലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *