ബെല്ലാരി: എ.എഫ്.സി. ഏഷ്യന്‍ കപ്പ് 2023 ന്റെ ഫൈനല്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ 41 അംഗ സാധ്യതാ പട്ടിക പുറത്തുവിട്ടു. ജൂണിലാണു മത്സരങ്ങള്‍. ഹോങ്കോങ്, അഫ്ഗാനിസ്ഥാന്‍, കമ്പോഡിയ എന്നിവര്‍ക്കൊപ്പം ഡി ഗ്രൂപ്പിലാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ വിവേകാനന്ദ യൂബ ഭാരതി ക്രീരാംഗന്‍ സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ എട്ടിന് കമ്പോഡിയയ്ക്കെതിരേയാണ്.ബഹ്റൈന്‍, ബെലാറസ് ടീമുകള്‍ക്കെതിരേ മാര്‍ച്ചില്‍ നടന്ന സൗഹൃദ മത്സരങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. അഞ്ചു മലയാളി താരങ്ങള്‍ സാധ്യതാ ടീമിലുണ്ട്. ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷ്, മധ്യനിര താരങ്ങളായ കെ.പി. രാഹുല്‍, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരണിയന്‍, വി.പി. സുഹൈര്‍ എന്നിവര്‍ ടീമിലുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പര്‍ പ്രഭുസുഗന്‍ ഗില്‍, ഡിഫന്‍ഡര്‍മാരായ ഹര്‍മന്‍ ജ്യോത് ഖാബ്ര, ഹോര്‍മിപാം, മധ്യനിര താരം സഹലിനെ കൂടാതെ ജീക്സണ്‍ സിങ്, പൂട്ടിയ, രാഹുല്‍ എന്നിവരാണു ടീമിലെത്തിയത്.
എ.എഫ്.സി. ഏഷ്യന്‍ കപ്പ്: ഇന്ത്യന്‍ ടീമില്‍ അഞ്ച് മലയാളി താരങ്ങള്‍
