നിതീഷ്‌കുമാറിന്റെ വേദിക്ക് സമീപം ബോംബേറ്: ഒരാള്‍ കസ്റ്റഡിയില്‍

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ”ജനസഭ” പരിപാടിയുടെ വേദിക്ക് സമീപം ബോംബേറ്. ആളപായമില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.നളന്ദയിലെ ഗാന്ധി സ്‌കൂളില്‍ സംഘടിപ്പിച്ച ജനസഭ വേദിക്കടുത്തായാണ് നാടന്‍ബോംബേറുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടു. ബോംബെറിഞ്ഞെന്നു സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തേ നിതീഷ്‌കുമാറിനുനേരേ ആക്രമണ ശ്രമമുണ്ടായതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 27-ന് ഭക്ത്യാര്‍പുരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ ഒരാള്‍ പിന്നില്‍ നിന്ന് അടിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →