റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ ശക്തമായ മഴക്ക്‌ സാധ്യത

April 11, 2022 - 12:51 pm

തിരുവനന്തപുരം : സംസ്ഥാനത്ത്‌ 11/04/22 ശക്തമായ മഴക്ക്‌ സാധ്യത. അടുത്ത മൂന്നുമണിക്കൂറില്‍ എറണാകുളം പാലക്കാട്‌, മലപ്പുറം തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകാടിയ മഴക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാല്വസ്ഥാ കേന്ദ്രം അറിയിച്ചു.

നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും. ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും കൂടുതല്‍ മഴക്ക്‌ സാധ്യതയുണ്ട്‌. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആയിരിക്കും കൂടുതല്‍ മഴലഭിക്കുക. വടക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളില്‍ മഴ കിട്ടും. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രപാത ചുഴിയാണ്‌ നിലവിലെ മഴക്കുകാരണം. ചക്രപാത ചുഴി അറബിക്കടലിലേക്കു നീങ്ങുന്നതനുസരിച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഈര്‍പ്പം ഏറിയ കാറ്റ്‌ കേരളത്തിന്‌ അനുകൂലമാകുന്നതാണ്‌ മഴശക്തിപ്പെടാന്‍ കാരണം. മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *